ഇടുക്കി: ദേവികുളം താലൂക്കിലെ മറയൂരിലെ നെല്ലിപ്പെട്ടിക്കുടി, കാന്തല്ലൂരിലെ തീര്ഥമലക്കുടിഎന്നീ ഉന്നതികളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് മറയൂര്‍ ഗവ. എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എഫ്. രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്തംഗം ആര്. ഈശ്വരന്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോന് തോമസ്, എസ്. ശിവരാജ്, വൈസ് പ്രസിഡന്റുമാരായ ദീപ അരുള്‍ ജ്യോതി, സത്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ ഹെൻറി, കെ.പി. രാജന്, പി.ജെ. ഭാഗ്യരാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന ഭദ്രന് തുടങ്ങിയവര്‍ പ്രസംഗിക്കും.